
രാത്രികളില്
നിലാവ് വിഴുങ്ങിതീര്ക്കുന്ന കാര്മേഘങ്ങള്;
നനഞ്ഞ പ്രഭാതങ്ങള്;
വരണ്ട സായാഹ്നങ്ങള്
ഇവ മാത്രമാണ്
എന്റെ ജീവന് പകുതെടുക്കുന്നു എനിക്കും നിനക്കുമിടയില്
അനന്തമായ അകലം.
''പിരിയുമ്പോള് ഈറന് അണിയാത്ത
എന്റ്റെ കണ്ണുകളില് ഞാന് ഒളിപ്പിച്ചത്
ഒരു സാഗരമെന്നു നീ തിരിച്ചറിയുമായിരുന്നു
ഒരിക്കല് എന്ക്കിലും....
നീ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു എന്ക്കില്''
 

No comments:
Post a Comment